കോൺഗ്രസിനെ ഹിന്ദുത്വ പാതയിൽ നിന്ന് ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം; പാണക്കാട് തങ്ങള്‍ക്ക് തുറന്ന കത്തുമായി കെ ടി ജലീൽ
April 12, 2023
ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന അവസ്ഥവരുന്നത് ഭയാനകമാക്കും പാണക്കാട് തങ്ങള്‍ക്ക് തുറന്ന കത്തുമായി കെ ടി ജലീൽ. കോൺഗ്രസിനെ ഹിന്ദുത്വ പാതയിൽ നിന്ന് ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ഫേസ്ബുക്കിലെഴുതിയ കത്തിലൂടെ കെ ടി ജലീല്‍ ആവശ്യപ്പെട്ടു.ജയ്പൂര്‍ സ്ഫോടന കേസില്‍ രാജസ്ഥാന് ഹൈക്കോടതി വെറുതെവിട്ട മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ കത്ത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള വ്യത്യാസമെന്താണ്?. മുസ്ലിം സമുദായത്തോട് മുസ്ലിം ലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയ നിരപരാധികളായ നാല് പേര്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാനുളള നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അങ്ങ് മുന്‍കയ്യെടുത്ത് പിന്തിരിപ്പിക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കത്തിലൂടെ കെ ടി ജലീല്‍ ആവശ്യപ്പെട്ടു.