EDAPPAL

എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ഏക ദിന പരിശീലനം

എടപ്പാൾ:നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ കുറ്റിപ്പുറം വളാഞ്ചേരി പൊന്നാനി ക്ലസ്റ്ററുകളിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കുളിൽ വെച്ച് നടന്നു.
ഐഡിയൽ പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ഉത്ഘാടനം ചെയ്തു.

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ല പ്രോഗാം കോഡിനേറ്റർ പി ടി. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.
ഡിസംബർ 26 മുതൽ ആരംഭിക്കുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ മാരെ സജ്ജരാക്കുക എന്നതായിരുന്നു പ്രീ ക്യാമ്പിൻ്റെലക്ഷ്യം. അതിനായി വിവിധ ക്ലാസുകളും പരിശീലനക്കളരികളും നടന്നു.
ക്ലസ്റ്റർ കൺവീനർന്മാരായ പി സിമി, എം വി ഷാഹിന, കെ അബ്ദുസലാം , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ രസിത കാവുങ്ങൽ, അജ്മൽ ഫായിസ്, വളണ്ടിയർമാരായ അർജുൻകൃഷ്ണ, കാർത്തിക് ശങ്കർ ,മുഹമ്മദ്‌ ഷെസിൻ ,കെ എം റെന, പി ഫാത്തിമ , ദേവി ചന്ദന എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button