എസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാളായി റീമ ഷാജി.
പൊന്നാനി: യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അർഹത നേടിയിരിക്കുകയാണ് എഞ്ചിനീയറിങ് വിദ്യാർഥിനിയായ റീമ ഷാജി. ഇന്ത്യയിൽ നിന്ന് അഞ്ച് പേർക്ക് മാത്രം അവസരം ലഭിക്കുന്ന സ്കോളർഷിപ്പിനാണ് തിരൂർ സ്വദേശി കൂടിയായ റിമ അർഹയായിരിക്കുന്നത്.
അമേരിക്കൻ അണ്ടർ ഗ്രാറ്റ് പഠനം പൂർത്തിയാക്കുന്നതിന് യുഎസ് സർക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂർവ്വ സ്കോളർഷിപ്പാണ് യുഗാൻ പ്രോഗ്രാം.പൂർണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്കോളർഷിന് ഇന്ത്യയിൽ നിന്നും അഞ്ച് പേർക്ക് മാത്രമാണ് അവസരമുള്ളത്. രണ്ട് ഉപന്യാസങ്ങളാണ് റിമ സ്കോളർഷിപ്പിനായി സമർപ്പിച്ചത്. മറ്റു നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനും ശേഷം ഇന്റർവ്യൂ കോളിലും റിമ തന്റെ കഴിവ് തെളിയിച്ചു. മറ്റു കുട്ടികൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യമാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയായ റിമയ്ക്കുള്ളത്. യു എസിലെ മാഗ്നി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് റീമ പഠനം നടത്തുക. പഠന വിഷയമോ ടോപികോ ഇപ്പോൾ തിരഞ്ഞെടുത്തിട്ടില്ല.
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു അമേരിക്കയിൽ പോയി പഠിക്കുക എന്നത്. മാതാപിതാക്കളാണ് എൻറെ പ്രോത്സാഹനം.. റീമ പറഞ്ഞു. ലൂസിയാനയിലെ മാഗ്നനിറ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയന്സ് എഞ്ചിനീയറിംഗിലാണ് റീമയ്ക്ക് പഠിക്കാൻ അവസരം കിട്ടിയത്. ക്ലാസുകൾ അടുത്ത വർഷം ജനുവരിയിൽ തുടങ്ങും.