എസ് സി വനിത ഗ്രൂപ്പുകൾക്കുള്ള സ്വയംതൊഴിൽ സംരംഭം പദ്ധതി ഉദ്ഘാടനം ചെയ്തു

എടപ്പാൾ:- പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഫ്രണ്ട് എൻഡ് സബ്സിഡി പദ്ധതിയുടെ കീഴിൽ ആരംഭിച്ച ദളം ഫുഡ് പ്രൊജക്റ്റ്സ് ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവഹിച്ചു. 375000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി ആയി നൽകിയത്.15 ൽപരം യൂണിറ്റ് ബ്ലോക്ക് പരിധിയിൽ ഇപ്പോൾ പ്രവർത്തിച്ച് വരുന്നുണ്ട്.
ഏതാണ്ട് 5625000 രൂപ സബ്സിഡിയായി ഈ കാലയളവിൽ നൽകാൻ കഴിഞ്ഞു.
വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റെടുത്തു വരുന്നതെന്നും ഇതുവഴി സമൂഹത്തിൽ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടനം വേളയിൽ സംസാരിച്ചു ബ്ലോക്ക് അംഗങ്ങളായ ഷെരീഫ, അക്ബർ സി എം പ്രേമലത, ഷീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിതിൻ നന്ദി പറഞ്ഞു.


