Local newsTHRITHALA

എസ് വൈ എസ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

പെരിങ്കന്നൂർ: തിരുമിറ്റക്കോട് പഞ്ചായത്തിലെ എസ്. വൈ, എസ് ചെരിപ്പൂർ യൂണിറ്റ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ധീൻ കുട്ടി ഫൈസി നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ചെരിപ്പൂർ യൂണിറ്റ് പ്രസിഡന്റ്‌ അസ്ഗറലി സഖാഫി ആദ്യക്ഷത വഹിച്ചു. എസ്, വൈ, എസ് പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അഹ്സനി ആനക്കര സന്ദേശ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. ഫാറൂഖ് യൂത്ത് ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ്‌ മുനീബ് ഹസ്സൻ, വാർഡ്‌ മെമ്പർ പി.എ വാഹിദ്, എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന അക്യുപങ്ചർ മെഡിക്കൽ ക്യാമ്പിന് ഇന്ത്യൻ അക്യുപങ്ചർ അക്കാഡമി ഡയറക്ടർ മുഹമ്മദ്‌ റഫീഖ് നേതൃത്വം നൽകി. അബൂബക്കർ അൻവരി സ്വഗതവും അബൂതാഹിർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button