എസ്.വൈ.എസ്. റമളാൻ സംഗമവും ഇഫ്ത്താറും
പൊന്നാനി :സുന്നി യുവജന സംഘം പൊന്നാനി മുനിസിപ്പൽ കമ്മിറ്റി റമളാൻ സംഗമവും ഇഫ്ത്താറും പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
റമളാൻ ആത്മീയതയുടെ അമൃതകാലം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ ഇഅ്ത്തികാഫ് മജ്ലിസ്, ഖത്മുൽ ഖുർആൻ, റിലീഫ്, വിദാഉ റമളാൻ സംഗമം, പ്രമേയ പ്രഭാഷണം എന്നിവ നടത്തും.
പൊന്നാനി ഇസ്‌ലാമിക് സെൻ്റർ ചെയർമാൻ കെ സെയ്ദ് ഹാജി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുൽ വദൂദ് നിസാമി ആനക്കര മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ പ്രസിഡൻ്റ് പി.കെ. ലുഖ്മാനുൽ ഹക്കീം ഫൈസി അധ്യക്ഷനായി. ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനക്ക്
ടി.എ റഷീദ് ഫൈസി പൂക്കരത്തറ നേതൃത്വം നൽകി.
ഇഫ്താർ സൗഹൃദ സംഗമത്തിൽ സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ, കെ.പി. നൗഷാദ് അലി എന്നിവർ അതിഥികളായി.
എസ്.വൈ.എസ് മണ്ഡലം പ്രസിഡൻ്റ് കെ.വി. അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി ഷഹീർ അൻവരി, എ.എം. ഹസ്സൻ ബാവ ഹാജി, സി.കെ റഫീഖ്, പി.പി.എ ജലീൽ പ്രസംഗിച്ചു. കുഞ്ഞിമുഹമ്മദ് കടവനാട്, എ.കെ.കെ. മരക്കാർ, വി.എ ഗഫൂർ, താജുദ്ദീൻ അൻവരി, ഖാദർ ഹാജി, ബാപ്പുട്ടി ഹാജി, സി എം അഷ്റഫ് മൗലവി, റഫീഖ് ഖാലിദി നുജൂമി, കെ.വി അബ്ദുറഹ്മാൻ ഫൈസി, പി.ടി അബ്ദുല്ല അഷ്റഫി, സി അബ്ദുല്ല, കെ.വി ഹനീഫ, പി.പി റഫീഖ്, കെ.വി കഫീൽ, ഷർഹബീൽ നേതൃത്വം നൽകി.