MALAPPURAM
എസ്.വൈ.എസ്.മലപ്പുറം സോൺ കമ്മിറ്റി മലപ്പുറം പാസ്പോർട്ട് ഓഫീസ്പരിസരത്ത്സജ്ജീകരിച്ചതണ്ണീർപ്പന്തൽഊരകംഅബ്ദുറഹ്‌മാൻ സഖാഫി ഉദ്ഘാടനംചെയ്യുന്നു.

മലപ്പുറം : കനത്ത ചൂടിൽ ആശ്വാസം പകർന്ന് എസ്.വൈ.എസ്. മലപ്പുറം സോൺ കമ്മിറ്റിയുടെ തണ്ണീർപ്പന്തൽ. മലപ്പുറം പാസ്പോർട്ട് ഓഫീസ് പരിസരത്താണ് തണ്ണീർപ്പന്തൽ ഒരുക്കിയത്. വിവിധ സർക്കിൾ, യൂണിറ്റ് കേന്ദ്രങ്ങളിലും തണ്ണീർപ്പന്തൽ സ്ഥാപിച്ച് സൗജന്യമായി വിവിധതരം ജ്യൂസുകൾ വിതരണംചെയ്യും. കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്‌മാൻ സഖാഫി സോൺതല ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ്. മലപ്പുറം സോൺ പ്രസിഡന്റ് ഖാലിദ് സഖാഫി അധ്യക്ഷനായി. മുഹമ്മദ് സഖാഫി പഴമള്ളൂർ, ശുഐബ് ആനക്കയം, മുസ്തഫ മുസ്‍ലിയാർ പട്ടർക്കടവ്, ബദ്‌റുദ്ദീൻ കോഡൂർ, സൈനുദീൻ സഖാഫി ഹാജിയാർപള്ളി, റിയാസ് സഖാഫി പൂക്കോട്ടൂർ, സൈനുൽ ആബിദ് പൂക്കോട്ടൂർ, കരീം മുസ്‍ലിയാർ കൂട്ടിലങ്ങാടി, അമീർ ചെറുകുളമ്പ് എന്നിവർ പങ്കെടുത്തു.
