എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം

ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും എസ്.വൈ.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹാഫിള് അബ്ദുൽമജീദ് അഹ്സനി ചെങ്ങാനി പറഞ്ഞു.എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോൺ ഫിനാൻസ് സെക്രട്ടറി ആസിഫ് തണ്ടിലം ഉദ്ഘാടനംചെയ്തു.സോൺ പ്രസിഡന്റ് മുഹമ്മദ് നജീബ് അഹ്സനി മാണൂർ അധ്യക്ഷനായി.സാന്ത്വനം സെക്രട്ടറി സൈഫുദ്ദീൻ സഖാഫി മാങ്ങാട്ടൂർ, സുഹൈൽ കാളാച്ചാൽ, മുഹമ്മദ് ഹബീബ് അഹ്സനി പള്ളിപ്പടി, അബ്ദുറഹ്‌മാൻ സഅദി മുതുകാട്, അബ്ദുൽമജീദ് അഹ്സനി നന്നംമുക്ക്, അബ്ദുൽഗഫൂർ അഹ്സനി തിരുത്തി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം പരിപാടിയിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹാഫിള് അബ്ദുൽമജീദ് അഹ്സനി ചെങ്ങാനി മുഖ്യപ്രഭാഷണം നടത്തുന്നു
