എസ്.ഡി.പി.ഐ മാർച്ച് ഫലംകണ്ടു; ദേശീയപാതയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് അധികൃതർ

കുറ്റിപ്പുറം:ദേശീയപാത അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം-തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന എൻ.എച്ച്.എൽ.എ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്ന ഈഭാഗത്ത് നിരന്തരമായി അപകടങ്ങൾ പതിവാണ്. കൂടാതെ ഗതാഗതകുരുക്കും രൂക്ഷമാണ് ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഡി.പി.ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പൊലിസ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ തടഞ്ഞു.പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കെ.എൻ.ആർ.സി.എൽ അധികൃതർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് സമീപം താൽക്കാലികമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീകളുംകുട്ടികളുമടക്കം നിരവധിപേർക്ക് പരുക്കേറ്റിരുന്നു.ടി.നൗഷാദ്, കെ.ടി റഷീദ്, പി.കെ സലീം, ഫൈസൽ പള്ളിപ്പടി, ഷാജഹാൻ,നൂറു എന്നിവർ സംസാരിച്ചു.













