EDAPPAL

എസ് കെ എം എം എ എടപ്പാൾ റെയ്ഞ്ച് പെരുന്നാൾ റിലീഫ് വിതരണം ചെയ്തു

എടപ്പാൾ : റെയിഞ്ച് സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംയുക്തമായി റെയ്ഞ്ചിലെ 108 ഉസ്താദുമാർക്ക് നൽകുന്ന പെരുന്നാൾ റിലീഫ് വിതരണം അയിലക്കാട് വെച്ച് നടന്നു. മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇബ്റാഹീം ബാഖവി അധ്യക്ഷനായി. എസ് കെ ജെ എം റെയ്ഞ്ച് പ്രസിഡണ്ട് കമറുദ്ദീൻ ഫൈസി പ്രാർത്ഥന നടത്തി. അയിലക്കാട് മഹല്ല് മുദരിസ് എം ടി അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. പെരുന്നാൾ റിലീഫ് വിതരണോദ്ഘാടനം റെയ്ഞ്ച് ജോയിൻറ് സെക്രട്ടറി സൈനുദ്ദീൻ ഇർശാദിക്ക് നൽകി അയിലക്കാട് മഹല്ല് പ്രസിഡണ്ട് കെ വി സക്കീർ ഹുസൈൻ നിർവ്വഹിച്ചു. മുദരിബ് അബ്ദുൽ മജീദ് ഫൈസി, മാനേജ്മെൻ്റ് ട്രഷറർ കെ വി ഹംസു എന്നിവർ ആശംസകൾ അർപ്പിച്ചു. മുഫത്തിശ് ഹംസ ഫൈസി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. റെയ്ഞ്ച് മാനേജ്മെൻറ് ജനറൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട് സ്വാഗതവും റെയ്ഞ്ച് ട്രഷറർ ഹൈദരലി ഹാജി എടപ്പാൾ നന്ദിയും പറഞ്ഞു. റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറസാഖ് മൗലവി, സയ്യിദ് ഹനീഫ് തങ്ങൾ, ഉവൈസ് അൻവരി, ശാക്കിർ ഫൈസി, സുഹൈൽ ഫൈസി, ഷാനിൽ ഫൈസി, അബൂബക്കർ ബാഖവി, എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button