EDAPPAL
എസ്.ഐ.ഒ എടപ്പാൾ ഏരിയ സമ്മേളനം സെപ്റ്റംബർ 3ന്
എടപ്പാൾ: എസ്.ഐ.ഒ എടപ്പാൾ ഏരിയ സമ്മേളനം സെപ്റ്റംബർ 3ന് നടക്കും. ‘ഇസ്‌ലാം, വിമോചനത്തിന്റെ പുതുലോക ഭാവന’ എന്നതാണ് സമ്മേളന പ്രമേയം. കഴിഞ്ഞ ദിവസം എടപ്പാൾ അൻസാർ കോളേജിൽ വെച്ച് നടന്ന പ്രഖ്യാപന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി എടപ്പാൾ ഏരിയ വൈസ് പ്രസിഡന്റ് സി.എം റഫീഖ് മാസ്റ്ററാണ് തീയതി പ്രഖ്യാപിച്ചത്. ചടങ്ങിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി മുബാരിസ് യു മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ എടപ്പാൾ ഏരിയ പ്രസിഡന്റ് ജിഹാദ് എം. അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫിഖ്, ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡന്റ് അഞ്ചു ഫാത്തിമ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ സെക്രട്ടറി ഷഫീറ അബ്ദുൽ റസാക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ ഏരിയ സെക്രട്ടറിയേറ്റ് അംഗം മുഹ്സിൻ സിറാജ് സ്വാഗതവും ഏരിയ സമ്മേളന കൺവീനർ സാബിത്ത് നന്ദിയും പറഞ്ഞു.