EDUCATION
എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ; പുനർമൂല്യനിർണയത്തിന് നാളെമുതൽ അപേക്ഷിക്കാം


ഉപരിപഠനത്തിന് അർഹത നേടാത്ത
റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടത്തും. ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരി പഠനത്തിന് അർഹരാകുന്നവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം മുതൽ ഡിജിലോക്കറിൽ ലഭിക്കും. ഇത്തവണ എസ്.എസ്.എൽ.സിഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനമാണ് വിജയം. 68,604
പേർക്ക് മുഴുവൻ വിഷയങ്ങളിലുംഎപ്ലസ് ലഭിച്ചു. 1,38,086 പേർക്കാണ്ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ്മാർക്കിലൂടെ 24,422 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
