KERALA
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മാറ്റി പ്രഖ്യാപനം ജൂൺ 15ന്
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മാറ്റി പ്രഖ്യാപനം ജൂൺ 15ന്
പ്ലസ് ടു ഫലം 20ന്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15ന് പ്രസിദ്ധീകരിക്കാൻ തീരുമാനം. ഫലത്തിന് അംഗീകാരം നൽകാൻ പരീക്ഷ പാസ്ബോർഡ് യോഗം പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ 14ന് ചേരും.
4,26,999 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ 29നാണ് പരീക്ഷ പൂർത്തിയായത്. പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ന് പ്രസിദ്ധീകരിക്കും.
