EDAPPAL

എസ് എസ് എൽ സി പരാജിതർക്ക് കൈത്താങ്ങായി അങ്ങാടി സാംസ്കാരിക കേന്ദ്രം

എസ് എസ് എൽ സി പരീക്ഷയിൽ പരാജയം രുചിച്ച വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്ന് നല്കാനായി അങ്ങാടി സാംസ്കാരിക കേന്ദ്രം പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി.വരുന്ന സേവ് എ ഇയർ പരീക്ഷയിൽ പങ്കെടുത്ത് വിജയംകൈവരിക്കാനുള്ള എല്ലാ സഹായങ്ങളും വിദ്യാർഥികൾക്ക് സംഘടന വാഗ്ദാനം ചെയ്തു.പ്രത്യേക പരിശീലനം വേണ്ടവർക്ക് വിദഗ്ധരായ അധ്യാപകരുടെ സേവനവും സംഘടന ഉറപ്പ് വരുത്തിയിട്ടുണ്ട്.വിദ്യാർഥികൾക്ക് പ്രചോദനം നല്കുന്ന പുസ്തകങ്ങൾ സമ്മാനമായി നല്കിയാണ് വീടുകളിൽ നിന്ന് സംഘം മടങ്ങിയത്.അങ്ങാടി സാംസ്കാരിക കേന്ദ്രം സെക്രട്ടറി അബ്ദുൾ ജലീൽ എം.വി,ട്രഷറർ അബ്ദുൾ റഷീദ്,ഷംസുദ്ധീൻ,സുബൈർ കൊടിയിൽ എന്നിവർ സംസന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button