എസ് എസ് എഫ് സ്ഥാപക ദിനം:വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ പള്ളി മഖാo സിയാറത്തോട് കൂടി ആരംഭിച്ച വിദ്യാർത്ഥി റാലി നടുവട്ടം സെന്ററിൽ സമാപിച്ചു.സിയറാത്തിന് കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി ജലീൽ അഹ്സനി കാളച്ചാൽ നേതൃത്വം നൽകി. റാലി എസ് വൈ എസ് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി സുഹൈൽ കാളച്ചാൽ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപന പ്രഭാഷണം എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡന്റ് നജീബ് അഹ്സനി നിർവഹിച്ചു.പൊതു സമ്മേളനം എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ ഹയ്യ് അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡന്റ് എസ് ഐ കെ തങ്ങൾ മുതൂർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് സുഹൈൽ നുസ് രി എന്നിവർ വിഷയാവതരണം നടത്തി. മുഹമ്മദ് ഉവൈസ് സ്വാഗതവും ഹാഷിർ അഹ്സനി നന്ദിയും പറഞ്ഞു.
