kaladi

എസ് എസ് എഫ് കാലടി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

കാലടി : സാഹിത്യോത്സവിന്റെ മുപ്പത്തിരണ്ടാമത് എഡിഷൻ്റെ എടപ്പാൾ ഡിവിഷനിലെ കാലടി സെക്ടറിലെ മത്സരപരിപാടികൾ സമാപിച്ചു. രണ്ടുദിവസങ്ങളിലായി മാങ്ങാട്ടൂരിൽ വെച്ച് നടന്ന സാഹിത്യോത്സവിന്റെ സമാപന സംഗമത്തിന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സലീംസഖാഫി , പ്രാർത്ഥനയും കാലടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അസ്‌ലം തിരുത്തി ഉദ്ഘാടനവും നിർവഹിച്ചു. നെഹൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ശ്രീ റഫീഖ് നെഹൽ മുഖ്യാതിഥിയായി. എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സെക്രട്ടറി മുഹമ്മദ്‌ അജ്മൽ സഖാഫി അനുമോധാന പ്രഭാഷണം നടത്തി. അബ്ദുൽ റഹീം തണ്ടിലം, സൈഫുദ്ധീൻ സഖാഫി, മുഹമ്മദ്‌ ഉവൈസ് തണ്ടിലം, റാഷിദ്‌ നസൂരി, സിറാജ് അഹ്സനി സി പി മൊയ്‌ദീൻ ഹാജി ഹാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു . സെക്ടർ സാഹിത്യോത്സവിൽ പള്ളിപ്പടി യൂണിറ്റ് ഇത്തവണ ഓവറോൾ വിജയികളായി, മാങ്ങാട്ടൂർ ,നടക്കാവ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. മുസ്തഫ പുള്ളുവൻപടി കലാപ്രതിഭയും ജുനൈദ് നടക്കാവ് സർഗ്ഗപ്രതിഭയും കൈവരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button