EDAPPAL
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്വഫ്‌വ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ ക്യൂ ഡി സമിതിക്ക് കീഴിൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് സംഘടിപ്പിക്കുന്ന സ്വഫ്‌വ ക്യാമ്പ് കാലടി പള്ളിപ്പടി മൻശഅ് കേമ്പസിൽ വെച്ച് നടന്നു.
സമസ്ത പൊന്നാനി മേഖല സെക്രട്ടറി ഹസൻ അഹ്സനി കാലടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രവർത്തക സമിതി അംഗം സുഹൈൽ ഫാളിലി വിഷയാവതരണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ ഹയ്യ് നുസ്‌രി മാണൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഉവൈസ് തണ്ടിലം സ്വാഗതവും ഹാഫിള് അബ്ദുല്ല കാലടി നന്ദിയും പറഞ്ഞു.
പടം : എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്വഫ്‌വ ക്യാമ്പിൽ ഹസ്സൻ അഹ്സനി കാലടി ഉദ്ഘാടനം ചെയ്യുന്നു.













