എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതികളുടെ ഭാഗമായിട്ടുള്ള എസ്‍.സി വനിത ക്ഷീര കർഷകർക്ക് കറവ യന്ത്രം വിതരണം എന്ന പദ്ധതിയുടെ വിതരണോദ്‍ഘാടനം 2023 ഏപ്രിൽ 13 വ്യാഴാഴ്‍ച രാവിലെ 10 മണിയ്‌ക്ക് കോലളമ്പ് കോലത്ത് ശ്രീമതി തൈക്കൂട്ടവളപ്പില്‍ ദേവകിയുടെ വീട്ടില്‍ വെച്ച് നടന്നു. ക്ഷീരവികസന ആധുനികവൽക്കരണത്തിന്റെ ഭാഗമായി കറയന്ത്രം നൽകുന്നത് വഴി കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ കറവ പൂർത്തീകരിക്കുന്നതിനുള്ള നിബന്ധന പാലിക്കുന്നതിനും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. ചടങ്ങിൽ വാർഡ്‍ മെമ്പർ ശ്രീ ദേവദാസ്‍ സ്വാഗതം പറഞ്ഞു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീമതി സുബൈദ സി.വി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി രാമകൃഷ്‍ണൻ ഉദ്‍ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താവായ ശ്രീമതി തൈക്കൂട്ടവളപ്പിൽ ദേവകിയ്‍ക്ക് ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി രാമകൃഷ്‍ണൻ കറവ യന്ത്രം കൈമാറി. ചടങ്ങിൽ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീ മുഹമ്മദ് നസീം കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…
മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…