

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങള്‍ക്കുള്ള നിരക്കാണ് പുതുക്കിയിട്ടുള്ളത്. ഓരോ മാസത്തിലും നാല് ഇടപാടുകള്‍ വീതം സൗജന്യമായി ലഭിക്കും. തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഫീസ് ഈടാക്കും.
എസ്‌ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദ്യത്തെ നാല് ഇടപാടുകള്‍ സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ ഇടപാടിനും ഉപയോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയ്ക്ക് പുറമേ ജിഎസ്‌ടിയും ഉള്‍പ്പെടുത്തിയാണ് ഫീസ് ഈടാക്കുക.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നത്. അതിന് ശേഷമുള്ള 10 ലീഫിന് 40 രൂപയും ജിഎസ്‌ടിയുമാണ് ഫീസ് ഇനത്തില്‍ ഈടാക്കുക.
