എസ്ഡിപിഐ പൊന്നാനി മണ്ഡലത്തിൽ കരുത്ത് തെളിയിക്കും: എ.കെ. മജീദ്
പൊന്നാനി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പൊന്നാനി മണ്ഡലത്തിൽ കരുത്ത് തെളിയിക്കുമെന്നും അതിനു പ്രവർത്തകർ സന്നദ്ധമാണെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ.മജീദ് പ്രസ്താവിച്ചു.
പുറങ്ങ് ബീവൂസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന എസ്ഡിപിഐ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികൾ കേരളത്തിൽ ശക്തിയായി മാറാതിരിക്കാൻ കാണിച്ച ജാഗ്രതയാണ് മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിച്ചതിലൂടെ എസ്ഡിപിഐ കേരള ജനതയ്ക്ക് കാണിച്ചു കൊടുത്തത്. പാർട്ടിയുടെ നിലപാട് കേരളജനത സ്വീകരിച്ചതിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കാണുന്നത്. ഇത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ ആവേശം പകരുന്നതാണെന്ന് എ.കെ മജീദ് പറഞ്ഞു.
യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സുബൈർ ചങ്ങരകുളം അധ്യക്ഷതവഹിച്ചു .
ജില്ലാ കമ്മിറ്റിയംഗം അഷ്റഫ് പുത്തനത്താണി, സ്ഥാനാർഥി അൻവർ പഴഞ്ഞി, റാഫി പാലപ്പെട്ടി, അബ്ദുൽ റസാഖ്, ഫസൽ തുടങ്ങിയവർ സംസാരിച്ചു.