എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം
പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു. പൊന്നാനി ഇസ്‌ലാമിക് സെന്ററിൽ നടന്ന സംഗമം കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി ഉദ്ഘാടനം നിർവഹിച്ചു.
മേഖല പ്രസിഡണ്ട് ഇല്യാസ് അൻവരി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ ടി. എ. റഷീദ് ഫൈസി, പൊന്നാനി ഇസ്‌ലാമിക് സെന്റർ ചെയർമാൻ സൈദ് ഹാജി, പുതുപൊന്നാനി റെയ്ഞ്ച് ട്രഷറർ ഹസൻ ബാവ ഹാജി, എസ്കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി വി. എ. ഗഫൂർ പൊന്നാനി, പൊന്നാനി എസ് കെ എസ് എസ് എഫ് മേഖലാ ജനറൽ സെക്രട്ടറി പി. പി. ജലീൽ മാസ്റ്റർ പ്രസംഗിച്ചു.
എസ് വൈ എസ് പൊന്നാനി മുനിസിപ്പൽ ജനറൽ സെക്രട്ടറി സി. കെ. റഫീഖ് മാസ്റ്റർ, ദുബായ് എസ്കെഎസ്എസ്എഫ് സെക്രട്ടറി അബ്ദുസമദ് ഫൈസിപുതുപൊന്നാനി പുതുപൊന്നാനി റെയ്ഞ്ച് ജനറൽ സെക്രട്ടറി താജുദ്ദീൻ അൻവരി, എസ്കെഎസ്എസ്എഫ് പൊന്നാനി ക്ലസ്റ്റർ പ്രസിഡണ്ട് കെ. വി. കഫീൽ, സി. അസ്ലം, എസ്കെഎസ്എസ്എഫ് മേഖല സഹചാരി കൺവീനർ അൽ അമീൻ, മുനീർ നുജൂമി എന്നിവർ പങ്കെടുത്തു.
ഫോട്ടോ : എസ്കെഎസ്എഫ് പൊന്നാൻ മേഖല സഹചാരി ഫണ്ട് ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി നിർവഹിക്കുന്നു