CHANGARAMKULAM
എസ്എസ്എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഓർഫൻ കെയർ സ്കീം വിദ്യാർത്ഥികളെ അനുമോദിച്ചു
ചങ്ങരംകുളം: വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽനിന്ന് ഈ വർഷത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ചങ്ങരംകുളത്ത് നടന്ന ചടങ്ങിൽ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ അവാർഡുകൾ വിതരണം ചെയ്തു.പി പി എം അഷറഫ് അധ്യക്ഷത വഹിച്ചു. മുസ്തഫ കാഞ്ഞൂർ ഉദ്ഘാടനം ചെയ്തു
ടീ മാമൂട്ടി, പി പി ഖാലിദ്, വി വി മൊയ്തുട്ടി,
അഷ്റഫ് മാസ്റ്റർ, എഞ്ചിനീയർ മുഹമ്മദുകുട്ടി പ്രസംഗിച്ചു എം ടി മനാഫ് വളവന്നൂർ മുഖ്യപ്രഭാഷണം നടത്തി
വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു.