KERALA
എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ ആദ്യം വിദ്യാർത്ഥികളുടെ കൈകളിലെത്തും


ഫലം വന്ന് ആഴ്ചകൾക്ക് ശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ അടുത്ത മാസം ആദ്യം വിദ്യാർത്ഥികളുടെ കൈകളിലെത്തും. അച്ചടി പൂർത്തിയായെന്നും ഈ മാസം 30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ പ്ലസ് വൺ പ്രവേശനം ആരംഭിക്കുന്നതിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി.
അതേസമയം ഡിജിറ്റൽ രൂപത്തിലുള്ള സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ എത്തുകയും വിദ്യാർത്ഥികൾക്ക് അത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
