KERALA
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം
ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. രാവിലെയും ഉച്ചയ്ക്കുമായി 20ന് അവസാനിക്കുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചത്. ഒന്നാം ഭാഷയിൽ തുടങ്ങി ഗണിതത്തിൽ അവസാനിക്കുന്ന വിധത്തിലാണ് ടൈംടേബിൾ. രണ്ടര മണിക്കൂറിന്റെ മൂന്ന് പരീക്ഷകളും രാവിലെ തന്നെയാണ് ക്രമീകരിച്ചത്.