EDAPPAL
എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ : ഡി എസ് യു ഇലക്ഷൻ അട്ടിമറിച്ച് യൂണിവേഴ്സിറ്റി ക്യാമ്പസിനെ കലാപഭൂമിയാക്കാൻ ശ്രമിച്ച എം എസ് എഫിനെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി എസ്എഫ്ഐ എടപ്പാളിൽ പ്രകടനം നടത്തി.
ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് സെക്രട്ടറി രോഹിത്, പ്രസിഡന്റ് ആതിര, ജോബിത്, അജയ് എന്നിവർ നേതൃത്വം നൽകി.