എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ ബലാത്സംഗ പരാതി; കേസെടുത്ത് പൊലീസ്.
എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ ബലാത്സംഗ ഭീണി പരാതിയില്‍ കേസെടുത്ത് പൊലീസ്.
വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ. അരുണ്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആര്‍ഷോ, അമല്‍, പ്രജിത്ത്. കെ. ബാബു എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്.
എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു സംഭവം നടന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്. എസ്എഫ്ഐ നേതാക്കള്‍ മാറിടത്തില്‍ പിടിച്ച് അപമാനിച്ചു എന്നും ആരോപണമുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നല്‍കി. കെ അരുണിന് പുറമേ പ്രജിത്, അമല്‍, ആര്‍ഷോ എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയെന്നും എഐഎസ്എഫ് നേതാവ് വ്യക്തമാക്കി. അതേസമയം, വനിതാ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.