KERALA

എവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും ഓണക്കിറ്റ്; 13 ഇനങ്ങള്‍; ഓണം വാരാഘോഷം ഒഴിവാക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ എവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കാളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍വര്‍ഷങ്ങളിലേത് പോലെ ഈ ഓണക്കാലത്തും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങിയ പച്ചക്കറികള്‍ വില്‍ക്കാനായി പ്രത്യകസംവിധാനം ഒരുക്കും. നിത്യോപയോഗസാധനങ്ങള്‍ സപ്ലൈക്കോയില്‍ തടസമില്ലാതെ ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി സ്‌റ്റോറില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വാരാഘോഷ പരിപാടി ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഓണം കേരളത്തിന്റെ ആകെ ഉത്സവാണ്. എല്ലാ ജനവിഭാഗം ആളുകള്‍ ഒത്തുകൂടിന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button