CHANGARAMKULAM
എഴുത്ത് ലോട്ടറി ചങ്ങരംകുളത്തും എടപ്പാളുമായി രണ്ട് പേർ അറസ്റ്റിൽ
ചങ്ങരംകുളം:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ എഴുത്ത് ലോട്ടറി വ്യാപകമാണെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ ചങ്ങരംകുളത്തും എടപ്പാളുമായി രണ്ട് പേർ അറസ്റ്റിലായി.എടപ്പാൾ പൊന്നാനി റോഡിൽ ശിവാസ് ലോട്ടറിയിൽ നിന്ന് 23360 രൂപ പിടിച്ചെടുത്തു.ശനിയാഴ്ച ചങ്ങരംകുളം എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നക്ക ലോട്ടറി വിൽപന പിടികൂടിയത്. നടത്തിപ്പുകാരനായ എരമംഗലം സ്വദേശി രജ്ഞിത്തിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.വെള്ളിയാഴ്ച ചങ്ങരംകുളം ടൗണിൽ തൃശൂർ റോഡിൽ വച്ചാണ് ചങ്ങരംകുളം സ്വദേശി നസീറിനെ മൂന്ന് ലോട്ടറി വിൽപനക്കിടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.എഴുത്ത് ലോട്ടറിക്കെതിരെയുള്ള പരിശോധന ശക്തമാക്കുമെന്ന് ചങ്ങരംകുളം പോലീസ് പറഞ്ഞു