EDAPPAL
എഴുത്തുപെട്ടി” വായന ആസ്വാദന കുറിപ്പ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-14-10-22-10-812_com.miui_.notes_.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221107-WA04791-682x1024.jpg)
എടപ്പാൾ: കുണ്ടയാർ ഫൈറ്റേഴ്‌സ് ഗ്രന്ഥശാല കാടഞ്ചേരി ഗവ.ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന “എഴുത്തുപെട്ടി” വായന ആസ്വാദന കുറിപ്പ് മത്സരത്തിന്റെ സമ്മാനദാനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ദിലീഷ്, ഡിവിഷൻ മെമ്പർ ജയശ്രീ എന്നിവർ ചേർന്ന് നിർവഹിച്ചു.
അധ്യാപകരായ സുബ്രഹ്മണ്യൻ, ശ്രീജ, സജിത തുടങ്ങിയവരും ബിജു കുണ്ടയാർ, ഷരീഫ് എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)