CHANGARAMKULAMLocal news
എഴുത്തുകൂട്ടം വായനക്കൂട്ടം ശിൽപശാല ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ എഴുത്തുകൂട്ടം വായനക്കൂട്ടം ശിൽപശാല പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.പി.ജലജ, സി.ബിന്ദു, എം.എൻ.പ്രിയ എന്നീ അധ്യാപകർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതവും പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.