എഴുത്തമ്മയെ അധിക്ഷേപിക്കാൻ അനുവദിക്കില്ല; പു.ക.സ

“വിശന്നൊട്ടിയ വയറുമായി ഗാസയിലെ കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് ഇറങ്ങുക” എന്ന് ചോദിച്ചതിന്റെ പേരിൽ ഡോക്ടർ എം ലീലാവതിയേ സൈബർ ആക്രമണം നടത്തി അധിക്ഷേപിക്കുന്ന സംഘപരിവാർ സൈബർ ഗുണ്ടകൾ പ്രബുദ്ധ കേരളത്തെ നാണം കെടുത്തുകയാണെന്നും ഇത് പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും വിശ്വ മാനവികതയുടെ വിങ്ങൽ ഒരമ്മയുടെ നൊമ്പരമാർന്ന വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ അതിൽ പങ്കു ചേരാതിരിക്കാൻ മനുഷ്യരായി പിറന്ന മലയാളികൾക്ക് ആർക്കും കഴിയില്ലെന്നും പുരോഗമന കലാസാഹിത്യ സംഘം ചമ്രവട്ടം യൂണിറ്റ് രൂപീകരണ യോഗം അഭിപ്രായപ്പെട്ടു യോഗം പുരോഗമന കലാ സാഹിത്യ സംഘം ഏരിയ ട്രഷറർ സി കെ റസാഖ് ഉദ്ഘാടനം ചെയ്തു എഴുത്തുകാരൻ കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു വാസുദേവൻ എരിഞ്ഞിക്കൽ സ്വാഗതം പറഞ്ഞു എസ് പി ദിലീപ് ,കെ ജയപ്രകാശ് , ടി പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി കെ ആർ അനുവിന്ദ് പ്രസിഡൻറ് വി വി ജസീം സെക്രട്ടറി ഇ വാസുദേവൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു













