KUTTIPPURAMLocal news
എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം പരിപാടി സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/07/331bbad2-ba2b-41ef-83fd-230c689a71ff.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230717-WA0495-724x1024-3.jpg)
നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത ക്ലബ്ബും എൻഎസ്എസ് യൂണിറ്റും തിരുനാവായ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് എൽഇഡി ബൾബ് നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായായിരുന്നു പരിശീലനം. തിരുനവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹാരിസ് പറമ്പിൽ, പിടിഎ പ്രസിഡന്റ് സുബ്രഹ്മണ്യൻ, പ്രധാന അധ്യാപിക ദീപ, സ്റ്റാഫ് സെക്രട്ടറി പ്രവീൺ, ഷീജ, മറ്റ് അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.എനർജി മാനേജ്മെന്റ് ഓഫ് കേരള റിസോഴ്സ് പേഴ്സൺ ഷാഫി ക്ലാസിന് നേതൃത്വം നൽകി
![](http://edappalnews.com/wp-content/uploads/2025/01/logo.png)