എല്ലാം വെറും സെക്കന്റുകള്‍ക്കുള്ളില്‍! ഉടമയുടെ തല വായ്ക്കുള്ളിലാക്കി ഒട്ടകത്തിന്റെ ക്രൂരത: പിന്നാലെ മരണം

രാജസ്ഥാനിലെ ചുരു ജില്ലയില്‍ നിന്ന് പുറത്തുവരുന്ന അതിഭയാനകമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തീരിക്കുകയാണ് ഈ സംഭവം . തന്റെ കുടുംബത്തെ പോറ്റാനായി വാങ്ങിയ ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഒരു കർഷകൻ അതിദാരുണമായി കൊല്ലപ്പെട്ട വാർത്തയാണിത്.
സർദാർഷഹർ തഹസില്‍ അജിത്‌സർ ഗ്രാമവാസിയായ രാംലാല്‍ എന്ന കർഷകനാണ് ഒട്ടകത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തല വായ്ക്കുള്ളില്‍ ആക്കി ചതച്ച ശേഷം ശരീരം നിലത്തിട്ടടിച്ചായിരുന്നു ഒട്ടകത്തിന്റെ ക്രൂരത. വെറും നിമിഷങ്ങള്‍ക്കുള്ളില്‍ രാംലാല്‍ മരണപ്പെടുകയും ചെയ്തു.തുടർന്ന് ഒട്ടകത്തെ സമീപത്തുള്ള മരത്തില്‍ ഇവർ കെട്ടിയിടുകയായിരുന്നു. ഉപജീവനത്തിനായി ഒരു മാസം മുൻപാണ് രാംലാല്‍ ഒട്ടകത്തെ വാങ്ങിയത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഒട്ടകവണ്ടി ഉപയോഗിച്ചാണ് ഇയാള്‍ പണം സമ്ബാദിച്ചിരുന്നത്.
എന്നാല്‍ രോഷാകുലനായ ഒട്ടകം , രാംലാലിനെ നിലത്തേക്ക് തള്ളിയിടുകയും, അദേഹത്തിന്റെ തല താടിയെല്ലില്‍ മുറുക്കി കൊലപെടുത്തുകയുമായിരുന്നു. രാംലാല്‍ നിലവിളിച്ചിട്ടും ഒട്ടകം അതൊന്നും വകവയ്ക്കാതെ, ആക്രമണം തുടരുകയും ഇതോടെ രാംലാല്‍ മരണപെടുകയുമായിരുന്നു.
അഞ്ച് മാസം മുമ്ബ് ബിക്കാനീറില്‍ നടന്ന സംഭവത്തിന് സമാനമാണ് ഈ സംഭവം. നാല് കുട്ടികളുടെ പിതാവിനെ സമാനമായ രീതിയില്‍ ഒട്ടകം കൊലപ്പെടുത്തി, ആ മൃഗം അയാളുടെ കഴുത്തില്‍ പിടിച്ച് മാരകമായ
പരിക്കുകള്‍ വരുത്തി. കോപാകുലരായ കുടുംബാംഗങ്ങള്‍ ഒട്ടകത്തെ വടികൊണ്ട് അടിച്ചു കൊന്നു.
ഒട്ടകങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളിലേക്കും ഉപജീവനത്തിനായി ഈ മൃഗങ്ങളെ ആശ്രയിക്കുന്ന ഗ്രാമീണ കുടുംബങ്ങള്‍ നേരിടുന്ന അപകടസാധ്യതകളിലേക്കും ഈ ദാരുണമായ സംഭവം ഉദാഹരണമാണ്.
