എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് എന്‍ഐഎ ഏറ്റെടുത്തു; ഷാരൂഖ് സെയ്ഫിയെ വിയ്യൂരിലേക്ക് മാറ്റി
എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. എൻ ഐ എയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാൻ നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ് എൻ ഐ എ ഏറ്റെടുത്തിരിക്കുന്നത്.
പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിൻ അട്ടിമറിയും കൂട്ടക്കൊലപാതകവുമാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇത് സംബന്ധിച്ച വ്യക്തമായി തെളിവുകൾ പോലീസിനെ ലഭിച്ചിട്ടുണ്ട്.
എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ മറ്റു രണ്ടു കോച്ചുകളിൽ നിരീക്ഷണം നടത്തിയ ശേഷമാണ് ഷാരൂഖ് ഡി വൺ കോച്ചിൽ എത്തിയത്. തുടർന്ന് ഇതിലും ഏറെനേരം നിരീക്ഷിച്ചു അവിടെ തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ച ഷാരൂഖ് സെയ്ഫിയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് നിന്ന് വിയൂർ ജയിലിലേക്ക് മാറ്റി