എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


എടപ്പാൾ: വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം “പോന്നോണം 2022 വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കവിയും റിട്ടയേർഡ് അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി മാസ്റ്ററെ ആദരിക്കൽ, 60 വയസ്സ് കഴിഞ്ഞ മുന്നൂറോളം പേർക്ക് പുടവ വിതരണം, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് ഫിറോസ് ഖാൻ അണ്ണക്കമ്പാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് പുടവ വിതരണം ഉദ്ഘാടനം ചെയ്തു.
വട്ടംകുളം ശങ്കുണ്ണി മാസ്റ്ററെ, ഭാസ്കരൻ വട്ടംകുളം പൊന്നാട ചാർത്തി ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് രക്ഷാധികാരികളായ കെ കുഞ്ഞൻ, ഇ പി നൗഷാദ് എന്നിവർ ഉപഹാരം സമ്മാനിച്ചു. കലാവേദി സെക്രട്ടറി ശ്രീജിത്ത് എരുവപ്ര, ട്രഷറർ ഇ എം ഷൗക്കത്തലി, എം ടി മോഹനൻ, ഷാഫി കൊട്ടിലിൽ, ഇ അഷറഫ്, ഇ എ വിജയൻ, ഇ സാദിക്ക്, കെ കെ രവീന്ദ്രൻ, എ വി ശറഫുദ്ധീൻ, എം വി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
