എരമംഗലം: പെരുന്നാളിന് ഇത്തവണയും എരമംഗലം കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കാൻ സംയുക്ത ഈദ് ഗാഹ് കമ്മറ്റി യോഗം തീരുമാനിച്ചു.കാലത്ത് 7.30 ന് നടക്കുന്ന നമസ്കാരത്തിന് ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ല സെക്രട്ടറിയും ചങ്ങരംകുളം മസ്ജിദുസ്വഫ ഖത്തീബുമായ എം.സി.നസീർ നേതൃത്വം നൽകും.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥലസൗകര്യമുണ്ടായിരിക്കും. കിളിയിൽ പ്ലാസയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സംയുക്ത ഈദ് ഗാഹ് കമ്മറ്റി ചെയർമാൻ Dr.K.P. ഉമറലി അധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദലി, കെ.എ.ജമാൽ, ഉമ്മർ പുഴക്കര, പി.അഹമ്മദുണ്ണി, K.നൗഷാദ്,C. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.