എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങള്‍ ഉണ്ടോ അവയൊക്കെ ഈ കമ്ബനികള്‍ അവലംബിക്കാറുണ്ട്. അത്തരത്തില്‍ നമുക്ക് എല്ലാവർക്കും അറിയാവുന്ന, അക്കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നാണ് ഭാരതി എയർടെല്‍. വർഷങ്ങളായി എയർടെല്‍ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങിയിട്ട്.അതിനാല്‍ തന്നെ ഒട്ടുമിക്ക ആളുകള്‍ക്കും എയർടെല്‍ സുപരിചിതമാണ്. രാജ്യത്ത് ഇത്രയും മികച്ച സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു കമ്ബനി ഇല്ലെന്ന് തന്നെ വേണമെങ്കില്‍ പറയാം. എതിരാളികളായ ജിയോ, വിഐ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിനും പലപ്പോഴും കടുത്ത വെല്ലുവിളിയാണ് കമ്ബനി തീർക്കുന്നത്.
അടുത്ത കാലത്തായി എല്ലാവർക്കും ശുഭകരമായ മറ്റൊരു വാർത്ത കൂടി എയർടെല്‍ പങ്കുവച്ചിരുന്നു. ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്ബനിയായ സ്‌റ്റാർലിങ്കുമായി ഒത്തുചേരുകയാണ് അവർ. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് നല്ല കാര്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തല്‍.
ഇത്തരത്തില്‍ പുതിയ നൂതനമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങവെ തന്നെ അവർ തങ്ങളുടെ ഉപഭോക്താക്കളെ സ്വാധീനിക്കാൻ മറ്റ് ചില മാർഗങ്ങള്‍ കൂടി പരീക്ഷിക്കാറുണ്ട്. അതാണ് മികച്ച റീചാർജ് പ്ലാനുകള്‍. ഇടവിട്ട് അവർ ധാരാളം പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ ഏറ്റവും മികച്ച ഒരു പ്ലാൻ ഏതാണെന്ന് നമുക്കൊന്ന് നോക്കാം.
എയർടെല്‍ 838 രൂപ പ്ലാൻ
എയർടെല്‍ 838 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഫീച്ചറും ദിവസേന 100 എസ്‌എംഎസ് ആനുകൂല്യങ്ങളും കൂടി ലഭിക്കും. അതായത് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഏത് നമ്ബറിലേക്കും സൗജന്യമായി വിളിക്കാം. കൂടാതെ ഡാറ്റ ആവശ്യകതയുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ കൂടിയാണിത്.
3 ജിബിയുടെ പ്രതിദിന ഡാറ്റ ആനുകൂല്യമാണ് ലഭിക്കുക. ഇത് സാമാന്യം ഭേദപ്പെട്ട ഡാറ്റ പാക്ക് തന്നെയാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. കാരണം മറ്റ് കമ്ബനികളുടെ പ്ലാനുകളില്‍ ഇത്രയധികം ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ വെറും ഡാറ്റയും ഫ്രീ കോളും കൊണ്ട് മാത്രം ഓഫർ തീർന്നെന്ന് ഒരിക്കലും കരുതരുത്.22-ലധികം ഒടിടികളിലേക്ക് ആക്‌സസ് വാഗ്‌ദാനം ചെയ്യുന്ന എയർടെല്‍ എക്‌സ്ട്രീം പ്ലേ പ്രീമിയം, അപ്പോളോ 24|7 സർക്കിള്‍, വിങ്കില്‍ സൗജന്യ ഹലോ ട്യൂണ്‍സ് എന്നിവയും അതിലേറെയും പ്ലാനിലെ ചില അധിക ആനുകൂല്യങ്ങളില്‍ കമ്ബനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ക്ക് ഒരു 5ജി ഫോണാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് 5ജി അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കാനും അർഹതയുണ്ട്.