CHANGARAMKULAMLocal news

എന്റെ സംരംഭം നാടിന്റെ അഭിമാനം ആലങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

2024-25 സംരംഭക വർഷം 3.0 ൻ്റെ ഭാഗമായി ആലങ്കോട് ഗ്രാമപഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ ,ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 75 പേർ പങ്കെടുത്ത പരിപാടിയിൽ 65 പേർ സംരംഭകർ ആയിരുന്നു.

ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിന്ധു എം.ബി സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ പ്രകാശൻ ആശംസകൾ അറിയിച്ചു. മെമ്പർമാരായ അബ്ദ്രു , നിമ്നാ ചെമ്പ്ര , വിനിത ,മൈമൂന, ചന്ദ്രമതി ,.തസ്നീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൊന്നാനി താലൂക്ക് റിസോഴ്സ് പേഴ്സൺ ശ്രീമതി തുഷാര വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ ലൈസൻസുകളെ കുറിച്ചും വ്യവസായവകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.തുടർന്ന് ലോൺ സാങ്ഷൻ ലെറ്ററുകളുടെ വിതരണവും നടന്നു.
പൊന്നാനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്റിൽ നിന്നും അജിത് കുമാർ സ്വയംതൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട് സംരംഭകരുമായി സംവദിച്ചു . അവരുടെ സംശയങ്ങൾക്കും മറുപടി നൽകി.
അജിത് .( PNB, Alamcode), സജിനി(CANARA Bank, ചങ്ങരംകുളം), റിതുല(IOB, ചങ്ങരംകുളം), ചിഞ്ചു (SBl, ചങ്ങരംകുളം) എന്നിവർ ലോൺ സാങ്ഷൻ ലെറ്റർ വിതരണവും ലോണുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും സംരംഭകർക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി .

ഇ ഡി ഇ അഞ്ജലി , അസ്ല എന്നിവർ സംരംഭകർക്കായി ഹെല്പ ഡെസ്ക് ഒരുക്കിയിരുന്നു.
യോഗത്തിന് ആലങ്കോട് ഗ്രാമപഞ്ചായത്ത് ഇ ഡി ഇ അഞ്ജലി നന്ദി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button