KERALALocal newsMALAPPURAM

എന്റെ സംരംഭം നാടിന്റെ അഭിമാനം;പൊന്നാനി താലൂക് വ്യവസായ ഓഫീസിന്റെയും, വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി

എടപ്പാൾ:പൊന്നാനി താലൂക് വ്യവസായ ഓഫീസിന്റെയും, വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി.
സ്ഥിരവരുമാനമുള്ള ഒരു ജോലിക്കപ്പുറം സ്വന്തമായി ഒരു സംരംഭം എന്നതിന് ഏറെ പ്രസക്തിയുണ്ടല്ലോ,
വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനും, നാടിന്റെ വികസനത്തിനുമപ്പുറം തലമുറകൾക്കായുള്ള ഒരു നിക്ഷേപമാണ് ഒരു സംരംഭം,
ഞാൻ എന്ത് തുടങ്ങും എവിടെ തുടങ്ങും, ആരെ സമീപിക്കണം, ആദ്യമെന്ത് ചെയ്യണം, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നിങ്ങളിൽനിന്നുയരുമ്പോൾ അതിനു ദിശാബോധം നല്കാനും സർക്കാരും, ബാങ്കുകളും, ഏതൊക്കെ വിധത്തിൽ നിങ്ങള്ക്ക് സഹായകമാകും എന്നിത്യാദി വിവരങ്ങൾ ലഭ്യമാക്കാനാണ് ഇന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ഈ സെമിനാർ സംഘടിപ്പിച്ചത്,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംരംഭകർ അവരുടെ അനുഭവങ്ങൾ വിവരിച്ചത് പുതുതായി ഈ രംഗത്ത് ഇറങ്ങുന്നവർക്ക് ഒരു പാഠമായും, മനോദൈ ര്യത്തിനും മുതൽക്കൂട്ടാകും,
വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌, പുതുതായി സംരംഭത്തിന് തുടക്കമിടുന്നവർക്ക് വേണ്ടി ആഴ്ചയിൽ 2ദിവസം സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്,
പൊന്നാനി വ്യവസായ വകുപ്പ് ഓഫീസർ, പി, നിതിൻ ക്ലാസ്സ്‌ എടുത്തു,
ഇന്റേൺ അമൃത സ്വാഗതം ആശംസിച്ച വേദിയിൽ, ദിലീപ് എരുവാപ്ര (മെമ്പർ )അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു, “പാർവ്വണ “എന്ന സ്ഥാപനത്തിന്റെ ഉടമ വിജീഷ അവരുടെ അനുഭവങ്ങൾ വിവരിച്ചു,വികസനകാര്യസമിതി ചെയർമാൻ എം എ, നജീബ്, കേരള ഗ്രാമീൻ ബാങ്ക് മാനേജർ ബാങ്ക് ലോണുകളുടെ വിശദീകരണം നൽകി,പദ്മ, ഉണ്ണികൃഷ്ണൻ, ഫസീല സജീബ്, അക്‌ബർ പനച്ചിക്കൽ എന്നീ മെമ്പർമാരും ആശംസകൾ നേർന്നു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button