VATTAMKULAM

“എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കം”

എടപ്പാൾ: ഇരുപത് ലക്ഷം തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള “എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ ക്യാമ്പയിന് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വട്ടംകുളം CPNUP സ്കൂളിൽ എന്യൂമറേറ്റർമാരായ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടു ദിവസത്തെ പഠന ക്യാമ്പ് നടക്കുന്നത്.
കേരള നോളജ് ഇക്കണോമി മിഷൻ, കുടുംബശ്രീ, കില എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് 18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിവരങ്ങൾ ശേഖരിക്കും.
ഇതിനായി മെയ് 8 മുതൽ 15 വരെ ‘ജാലകം’ മൊബൈൽ ആപ്ലിക്കേഷനുമായി കുടുംബശ്രീ എന്യുമറേറ്റർമാർ വീടുകളിലെത്തും.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ഉദ്യോഗാർഥികൾക്ക് അവരുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായ തൊഴിൽ നേടുന്നതിന് ഡി ഡബ്ല്യൂ എം എസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വരുന്ന 4 വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സർക്കാർ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ക്യാമ്പയിന്റ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് നിർവഹിച്ചു. കില ആർ.പി ഗിരീഷ്മാസ്റ്റർ, പഞ്ചായത്ത് സ്റ്റാഫ് വിപിൻ.കെ.രാജ്, കുടുംബശ്രി അംഗം വിജിത എന്നിവർ ക്ലാസുകൾ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button