എന്റെ ചാലിശ്ശേരി പ്രവാസി കൂട്ടായ്മ UAE വിജയോത്സവം 2023 സംഘടിപ്പിച്ചു.


പ്ലസ് ടു, പത്താം ക്ലാസ്സ് വിജയിച്ച ‘എന്റെ ചാലിശ്ശേരി UAE കൂട്ടായ്മ’ മെമ്പർമാരുടെ മക്കളെ ചാലിശ്ശേരി ദുബായ് DB7 ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ഹാഷിം അച്ചാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, എന്റെ ചാലിശ്ശേരി കൂട്ടായ്മയുടെ ട്രഷറർ ഷമീർ കളത്തിൽ അദ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് P.R കുഞ്ഞുണ്ണി ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഹുസൈൻ പുളിയാഞ്ഞാലിൽ, ശിവാസ്, ചാലിശ്ശേരി സ്കൂൾ മുൻ പ്രധാനഅധ്യാപകൻ മുരുഗദോസ്, സീനിയർ മെമ്പർ സ്റ്റീഫൻ ചാലിശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എന്റെ ചാലിശ്ശേരി യുഎഇ കോർഡിനേറ്റർ അൻസാർ അറക്കൽ നന്ദി പറഞ്ഞു. ചടങ്ങിൽ അഥിതികളായി എത്തിയവരും, കൂട്ടായ്മ മെമ്പർമാരും ചേർന്ന് വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കൂട്ടായ്മ മെമ്പർമാരായ സമീർ ഇല്ലൂസ്, ഫൈസൽ പാളിക്കാട്ടിൽ, അലി മുക്കൂട്ട എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
