‘എന്തു കാരണം കൊണ്ടാണെങ്കിലും ഇതിനെ നീതീകരിക്കാനാകില്ല’; വഫിയ്യ വിഷയത്തില്‍ നജ്മ തബ്ഷീറ
June 1, 2023
വളാഞ്ചേരി മര്‍ക്കസ് കോളേജില്‍ നിന്ന് വഫിയ്യ വിദ്യാര്‍ത്ഥികളെ പോലീസ് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹരിത മുന്‍ നേതാവ് അഡ്വ നജ്മ തബ്ഷീറ. സ്‌കൂള്‍ പ്രവേശനോത്സവ ദിവസത്തില്‍ ഇത്തരമൊരു കാഴ്ചയിലേയ്ക്ക് കണ്‍തുറക്കേണ്ടി വന്നതിനെ എന്താണ് വിശേഷിപ്പിക്കേണ്ടതെന്ന് നജ്മ ചോദിച്ചു. രാഷ്ട്ട്രീയത്തിന്റെയോ മതത്തിന്റെയോ ഏതളവുകോലിലും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘മഹിളാ മന്ദിരത്തിലാണ് ഇപ്പോള്‍ ആ കുട്ടികള്‍, പോലീസ് ആവശ്യ സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെയാണ് പര്‍ദ്ദയിട്ട് ഇറക്കിക്കൊണ്ടുപോയത്. ഓരോരുത്തരോടും വീട്ടിലാക്കിത്തരാം എന്നു പറഞ്ഞിരുന്നു. അതിന് സാധിക്കാതെ വന്നതോടെയാണ് മഹിളാ മന്ദിരത്തില്‍ താമസിക്കേണ്ടി വന്നത് ‘. അവര്‍ കുറിച്ചു