KUTTIPPURAM
ദേശീയതല കുങ്ഫു ആൻഡ് കരാട്ടെ ഓപ്പൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

കുറ്റിപ്പുറം : ദേശീയതല കുങ്ഫു ആൻഡ് കരാട്ടെ ഓപ്പൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് മാസ്റ്റർ ഡോ.അബ്ദുൽ റഹൂഫ് അധ്യക്ഷനായി. കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി വേലായുധൻ,
ഗ്രാമ പഞ്ചായത്തംഗങ്ങളായ ബേബി ടീച്ചർ, പരപ്പാര സിദ്ദിഖ് എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ നേടിയ കുറ്റിപ്പുറം എസ്.ഐ കെ.എസ് സുധീർ ,ലത്തീഫ് കുറ്റിപ്പുറം, അഷറഫ് പവർസ്റ്റോൺ, വത്സല എന്നിവരേ പരിപാടിയിൽ ആദരിച്ചു.ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ചടങ്ങിൽ വിതരണം ചെയ്തു.













