CHALISSERILocal news

എട്ടുനോമ്പ് പെരുന്നാൾ ഒരുക്കധ്യാനവും, എൽ.ഇ.ഡി കുരിശ് സ്വിച്ച് ഓണും നടത്തി

ചാലിശേരി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പുതുതായി നിർമ്മിച്ച എൽ.ഇ.ഡി കുരിശിൻ്റെ സ്വിച്ച് ഓൺ കർമ്മവും എട്ടുനോമ്പ് പെരുന്നാൾ ഒരുക്ക ധ്യാനവും നടത്തി.ശനിയാഴ്ച രാത്രി സന്ധ്യ നമസ്ക്കാരത്തിന് തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിച്ചു

ഇടവക അംഗം കൊരട്ടിക്കര ചെറുവത്തൂർ ഷാജി മകൻ ജിൽസ് പള്ളിക്ക് വഴിപാടായി നൽകിയ എൽ.ഇ.ഡി കുരിശിൻ്റെ സ്വിച്ച് ഓൺ കർമ്മം മെത്രാപ്പോലീത്ത നിർവ്വഹിച്ചു
ഒരുലക്ഷത്തി ഇരുപത്തിനായിരം രൂപയോളം വിലവരുന്ന വലിയ സ്റ്റീൽ കുരിശിന് 120 കിലോ തൂക്കവും എട്ടടിയോളം ഉയരമുണ്ട്.തുടർന്ന് എട്ടു നോമ്പ് പെരുന്നാളിന് മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത നയിച്ചു.മെത്രാപ്പോലീത്തായുടെ 16 മത് പൗരോഹിത്യ വാർഷീകത്തിൻ്റെ ഭാഗമായി ഇടവക കേക്ക് മുറിച്ചു മധുരം പങ്കിട്ടു

ഞായറാഴ്ച രാവിലെ മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു തുടർന്ന് കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ രണ്ടാമത് ശ്രാദ്ധഓർമ്മയും ആചരിച്ചു സ്നേഹവിരുന്നും ഉണ്ടായി.വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു.ശലമോൻ ,
സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button