മലപ്പുറം: പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് റിക്കവർ ചെയ്ത 12 ശതമാനം ഇ.പി.എഫ് വിഹിതം പ്രോവിഡന്റ് ഫണ്ടിൽ അടക്കാതെ മാനേജ്മെന്റ് തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കോഴിക്കോട് റീജനൽ പ്രോവിഡന്റ് ഫണ്ട് കമീഷണർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ഒരു മാസത്തിനകം കമീഷനെ അറിയിക്കണം.
എടരിക്കോട് ടെക്സ്റ്റൈൽസിലെ 81 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2.24 കോടി രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്യാതെ മാനേജ്മെന്റ് 2018 മുതൽ കുടിശ്ശികയാക്കിയെന്ന് പരാതിപ്പെട്ട് ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 4.11 കോടി രൂപ പ്രോവിഡന്റ് ഫണ്ടിൽ അടക്കാതെ മാനേജ്മെന്റ് തിരിമറി നടത്തിയെന്നും പരാതിയിൽ പറയുന്നു. ജില്ല ലേബർ ഓഫിസറിൽനിന്ന് കമീഷൻ റിപ്പേർട്ട് വാങ്ങി.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.