EDAPPAL
എടപ്പാൾ ഹോസ്പിറ്റലിൽ ക്യാൻസർ സെൻ്റർ പ്രവർത്തനമാരംഭിച്ചു
എടപ്പാൾ: എടപ്പാൾ ഹോസ്പിറ്റലിൽ ക്യാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ക്യാൻസർ ചികിത്സാ കേന്ദ്രമായ “കാർകിനോസ് ” ഗ്രൂപ്പിൻ്റെ സഹകരണതോടെയാണ് ഹോസ്പിറ്റലിൽ ആരംഭിച്ച ക്യാൻസർ ചികിത്സാ വിഭാഗം ആശുപത്രി ചെയർമാൻ ഡോ. കെ.കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
കാർകിനോസ് മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായ ഡോ: മോനി എബ്രഹാം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ.സൗരഭ് രാധാകൃഷ്ണൻ , നഴ്സിങ്ങ് ഓഫീസർ ഗായത്രീ നായർ, ശ്രീ അമിത് കുമാർ, ശ്രീ സുരജ് തോമസ്, എടപ്പാൾ ഹോസ്പിറ്റൽ എം.ഡി ശ്രീമതി ചിത്രഗോവിനാഥ്, സി.ജ.ഒ ഗോകുൽ ഗോപിനാഥ്, ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട്, ജനറൽ മാനേജർ ദേവരാജൻ, ജ്യോതി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു
കീമോതെറാപ്പി, സർജറി, ഒ.പി, ഐ.പി സേവനങ്ങൾ, ക്യാൻസർ രോഗനിർണ്ണയവും പരിശോധനകളും തുടങ്ങിയവയും ഇനി എടപ്പാൾ ഹോസ്പിറ്റലിൽ ലഭ്യമാകും.