KERALALocal newsMALAPPURAM
എടപ്പാൾ സ്വദേശി ഐഐടി പ്രഫ പ്രദീപ് തലപ്പിൽ ഗവേഷണത്തിന് സമർപ്പിച്ചിരിക്കുന്ന അഡ്വാൻസ്ഡ് എൻവയോൺമെന്റൽ സൊല്യൂഷനുകൾക്കുള്ള എനി അവാർഡ് ലഭിച്ചു
![](https://edappalnews.com/wp-content/uploads/2023/07/images-1-1.jpeg)
![](https://edappalnews.com/wp-content/uploads/2023/06/download-7-9.jpg)
മലപ്പുറം: വായു, ജലം, ഭൂമി സംരക്ഷണം, വ്യാവസായിക സൈറ്റുകളുടെ പുനരുദ്ധാരണം എന്നിവയെ കുറിച്ചുള്ള ഗവേഷണത്തിന് സമർപ്പിച്ചിട്ടുള്ള അഡ്വാൻസ്ഡ് എൻവയോൺമെന്റൽ സൊല്യൂഷനുകൾക്കുള്ള എനി അവാർഡ് ശ്രദ്ധേയനായ ഗവേഷകനും മദ്രാസ് ഐഐടി പ്രൊഫസറുമായ പ്രദീപ് തലപ്പിലിന്.
ഭാരതരത്‌ന ജേതാവ് ഡോ.സി.എൻ.ആർ റാവുവിന് ശേഷം രണ്ട് കോടിയോളം രൂപ അടങ്ങുന്ന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് എടപ്പാൾ സ്വദേശി ഡോ.തലപ്പിൽ. നൊബേൽ ജേതാക്കൾ അടങ്ങുന്ന ജൂറിയാണ് വിവിധ വിഭാഗങ്ങളിലെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)