എടപ്പാൾ സ്വദേശി ആനന്ദ് റോഷന് വീണ്ടും പുരസ്കാരം.
എടപ്പാൾ: സമീർ എന്ന സിനിമയിലൂടെ പ്രശസ്ഥനായ എടപ്പാൾ സ്വദേശി ആനന്ദ് റോഷന് മികച്ച മലയാള നടനുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള സന്തോഷം – സുമൻ ടി വി പുരസ്കാരം. പ്രവാസത്തിന്റെ നെഞ്ചുരുക്കത്തിൽ വിരിഞ്ഞ സമീർ എന്ന സിനിമയിലെ അഭിനയത്തിനാണ്പുരസ്കാരം.സമീർ സിനിമയുടെ തന്നെ സംവിധായകനായ റഷീദ് പാറക്കൽ ആണ് മികച്ച സംവിധായകൻ.
സമീർ എന്ന കഥാപാത്രമായി പകർന്നാട്ടം നടത്തിയ ആനന്ദിനെ മറ്റു ഭാഷാ പ്രേക്ഷകരും അംഗീകരിച്ചതിന് തെളിവാണ് ചിരഞ്ജീവി അടക്കമുള്ള വലിയ നടന്മാരുടെ വേദിയിൽ ഈ പുരസ്കാരം ലഭ്യമായത്.
ഇതേ സിനിമയിലെ പ്രകടനത്തിന് പ്രശസ്ഥമായ കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ പ്രേം നസീർ അവാർഡ് , മലയാള പുരസ്കാരം എന്നിവയും ആനന്ദിനായിരുന്നു.
ദേശീയ അവാർഡ് നിർണ്ണയത്തിൽ അവസാന പാദ മത്സരത്തിൽ വരെ സമീർ മാറ്റുരച്ചിരുന്നു. സിംല അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ സമീർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമാ അവാർഡിലെ നാല് നോമിനേഷനുകളിൽ ഒന്ന് ആനന്ദ് റോഷൻ ൻ്റെ പേരിൽ ആയിരുന്നു.
തെലുങ്ക് സിനിമക്കുപുറമെ കന്നട, തമിഴ് മലയാളം സിനിമകളിലെ ജേതാക്കൾക്കാണ് ഹൈദരാബാദിലെ നോവോട്ടൽ ൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുരസ്കാരം സമർപ്പിച്ചത്.