EDAPPALENTERTAINMENTLocal news
എടപ്പാൾ സ്വദേശി അഭിനയിച്ച മലയാളികളുടെ തമിഴ് മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നു


എടപ്പാൾ:മലയാളികളുടെ തമിഴ് മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നു. യെൽലോ ബെൽ ക്രിയേറ്റീവ്ന്റെ ബാനറിൽ , തമിഴ് സിനിമ രംഗത്ത് ശ്രദ്ധേയമായ മുത്തമിൽ സെൽവം വരികൾ എഴുതി സഫീർ പട്ടാമ്പി സംവിധാനം ചെയ്ത് മ്യൂസിക്കൽ ആൽബം മല്ലിഗൈ മലർ പോലെ.ജീവിതയാത്രയിൽ കുറിച്ചുവെച്ച കൊച്ചുസ്വപ്നങ്ങൾ യഥാർത്ഥമാക്കാനുള്ള ഒരു യാത്ര.
ഒരുപക്ഷേ എല്ലാം ഉപേക്ഷിച്ചുകൊണ്ടു. സുജിത്ത് കുരിയന്റെ മ്യൂസിസിക്കിൽ ജസ്റ്റിൻ വർഗീസ് പാടിയ ആൽബത്തിൽ,യുവ നടൻ എടപ്പാൾ സ്വദേശി ആനദ് റോഷനും ആഷിക സോമഷേകറും ആണ് അഭിനേതാക്കൾ. ബാംഗ്ലൂർ മലയാളികൾ ആയ ശ്രീജിത്ത് നമ്പ്യാർ, വിവേക് പി എ എന്നിവർ ചേർന്നു പ്രൊഡ്യൂസ് ചെയ്ത ആൽബം ഫെബ്രുവരി10 നു തമിഴ് മലയാള പ്രമുഖ ചലച്ചിത്ര താരങ്ങൾ പ്രകാശനം ചെയ്‌തു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് പ്രേം സിങ് ആണ്. എഡിറ്റിംഗ് പ്രേംരാജ്.
