EDAPPAL

ലോക ഭിന്നശേഷി ദിനാചരണം നടത്തി

എടപ്പാള്‍ : നെല്ലിശ്ശേരി
എ. യു.പി.എസ് സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. ഗൈഡ് യൂണിറ്റ് മുമ്പ്‌ നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് എല്ലാ ഭിന്നശേഷി കുട്ടികൾക്കും സമ്മാനങ്ങളും, കേക്കുകളും വാങ്ങി അവരുടെ വീടുകളിലെത്തി സമ്മാനങ്ങൾ കൈമാറി.
ഒപ്പം
അവരുടെ രക്ഷിതാക്കളെ പൊന്നാട അണിയിയിച്ച് ആദരിക്കുകയും ചെയ്തു.
കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് തങ്ങളുടെ സഹപാഠിക കളെയും ടീച്ചേഴ്സ്സിനെയും സ്വീകരിച്ചത്.
ഗൃഹസന്ദർശനത്തിന് എച്ച് എം ബിന്ദു ടീച്ചർ, സ്റ്റാഫ്സെക്രട്ടറി രമ്യ ടീച്ചർ, എസ് ആർ ജി സുലൈക ടീച്ചർ ക്ലാസ് ടീച്ചേഴ്സ് ആയ ഷമീറ ടീച്ചർ, സീമ ടീച്ചർ മനോജ് മാഷ് , പി.ടീ എ എക്സിക്യൂട്ടീവ് അംഗങ്ങളായ സക്കറിയ,സരിത,ലൈല ഗൈഡ് ക്യാപ്റ്റന്‍ റംഷീ ടീച്ചര്‍, ഗൈഡ് യൂണിറ്റ് വിദ്യാര്‍ഥികള്‍ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button